Wednesday, March 18, 2009

യാത്രാമൊഴി

Trying to recreate my words on a topic which I wrote in high school and misplaced!

എനിക്ക്
മടങ്ങി പോവാന്‍ നേരമായി. തിരിച്ചു ചെല്ലുമ്പോള്‍ അവരെന്നെ തള്ളിപറയുമോ? അല്ലെങ്കിലും ഞാന്‍ എന്തുപറഞ്ഞാണ് എന്നെ ന്യായീകരിക്കുക?എന്നിലുണ്ടായിരുന്ന ദൈവത്തിന്‍റെ അംശം ഞാന്‍ എന്നേ നഷ്ടപെടുത്തിയിരിക്കുന്നു. എന്‍റെ ആത്മാവിനെ തള്ളിപ്പറഞ്ഞു ഉപേക്ഷിച്ച എന്നെ സ്വര്‍ഗപടിവാതിലില്‍ ആരു കാത്തു നില്ല്ക്കും? എന്നിലെ ജീവന്‍റെ അംശം നശിപ്പിച്ച എന്നെ , തിരികെ ഏല്‍പ്പിക്കാന്‍ നന്മയുടെ ഒരു കണിക പോലും അവശേഷിപ്പിക്കാഞ്ഞ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ മാലാഖമാര്‍ പറന്നെത്തുമെന്നു എന്തിന് ഞാന്‍ വ്യാമോഹിച്ചു? ലോകത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന സൌന്ദര്യത്തിലേക്ക് എന്നെ പറഞ്ഞയച്ചതെന്തിനു? സുഖങ്ങള്‍ എനിക്കല്ലായിരുന്നെങ്കില്‍ അങ്ങെന്തിനിവയെ സൃഷ്ടിച്ചു? വെറും കളിമണ്‍ കളിപ്പാട്ടങ്ങളായ ഞങ്ങള്‍ പ്രലോഭനങ്ങളുടെ തോരാമഴയത്ത് എങ്ങനെ പിടിച്ചു നില്ക്കും? പണ്ടു യേശുക്രിസ്തു കുരിശു ചുമക്കാന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍ അങ്ങയെ വിളിച്ചു അപേക്ഷിച്ചത് അങ്ങോര്‍ക്കുന്നുവോ? കഴിയുമെങ്കില്‍ പാനപാത്രം എടുത്തു മാറ്റുമോ എന്ന് മനുഷ്യനായ ദൈവം അന്ന് പ്രാത്ഥിച്ചു. ശാരീരികമായ വേദനകളെ താങ്ങാന്‍ അങ്ങയുടെ പുത്രന്‍ ഭയക്കുമ്പോള്‍ ഞങ്ങള്‍ ദേഹത്തെ കാത്തുപാലിച്ചതും അതിനാല്‍ ദേഹിയെ നോവിപ്പിച്ചതും ഞങ്ങളുടെ ഉത്കണ്ഠ കൊണ്ടാണെന്നോര്‍ത്ത് അങ്ങ് ക്ഷമിക്കുകില്ലേ? പതിവ്രതയായ സീതയെ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ഭഗവാനായ രാമനും മനസ്സു നൊന്തില്ലേ? മാനസിക സമ്മര്‍ദ്ദങളുടെ അഗ്നിപരീക്ഷകളില്‍ ദുര്‍ബലരായ മാനവര്‍ അപ്പോള്‍ഉരുകിതീരില്ലേ? കൊടുന്കാറ്റിനെയും കടലിനെയും ശാസിച്ച അങ്ങ് ഞങ്ങളെ തകര്‍ത്ത ദുരാഗ്രഹങള്‍എന്തേ തകര്‍ത്തില്ല? കാളിയന്‍റെ മുകളില്‍ താണ്ഡവമാടിയ അങ്ങേക്ക് ഈ മനുഷ്യന്‍റെ ചെയ്തികളെ തടയാമായിരുന്നില്ലേ? അവിടുന്നെന്നെ എന്തിനീ ഭൂമിയില്‍ അയച്ചു എന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല, അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. ഇനിയൊട്ടു ഒന്നും ചെയ്യാന്‍ നേരവുമില്ല. സമയം വളരെ വൈകിയിരിക്കുന്നു.ആ എരിയുന്ന നിത്യാഗ്നി അടുത്തെന്നതുപോലെ എന്‍റെ നെറ്റിയില്‍ വിയര്‍പ്പു തുള്ളികള്‍ വെപ്രാളപെട്ടു ഓടി ഇറങ്ങുന്നു . ഈ യാത്രയില്‍ ഞാന്‍ എല്ലാം നേടി .തിരിച്ചുപോവാന്‍ ഒരു സ്ഥലം ഒഴികെ. ഈ ജീവിതത്തില്‍ ഞാന്‍ എല്ലാം അറിഞ്ഞു . എന്‍റെ ആത്മാവിന്‍റെ പരമാനന്ദം ഒഴികെ. യാത്ര ചൊല്ലാന്‍ എനിക്കാവുന്നില്ല . ഞാന്‍ പോകുന്നതെവിടെയെന്നു ഞാനറിയുന്നില്ല .

5 comments:

  1. PAAVAM PRADEESH by sudip joshy

    ReplyDelete
  2. Malayalam Songs: Thanku :)
    indi: Does that mean u didnt quite get the picture?
    Maria: You cant see the transcription in MAC.Use ur old desktop.
    pooh_mon: Prethesh is relieved that am putting my thots in a blog and not bothering him with it :D

    ReplyDelete