Wednesday, February 18, 2009

പിണക്കം

Pic: Lake Tahoe , Sep 2008

എന്തേ എന്‍ സൂര്യന്‍ പിണങ്ങി നില്‍പ്പു
എന്നീ മഴത്തുള്ളികള്‍ മന്ത്രിച്ചുവോ ?
മുഖം മറച്ച് അവന്‍ മറഞ്ഞതെന്തിനെന്നു
മയങ്ങുമെന്നോട് ചൊല്ലുവാനായി
മഴയിങ്ങു വെക്കം മണ്ണിലെത്തി
കാറ്റും എന്നെ മെല്ലെ തൊട്ടുണര്‍ത്തി

നിദ്രയിലാണ്ട എന്‍ ഹൃദയകവാടങ്ങള്‍
മഴയുടെ പരിഭവം കേട്ടതില്ല
കാറ്റും ദലങ്ങളും തേങ്ങി കരഞ്ഞതുമെന്‍
മരവിച്ച കാതുകളില്‍ പതിഞ്ഞതില്ല
കോപിച്ചു ഗര്‍ജിച്ച കാര്‍മേഘത്തിന്‍ ഉള്ളിലും
ഞാനെന്‍റെ സൂര്യനെ തിരഞ്ഞു നോക്കി.

വൈകാതെ വരുമെന്നെന്‍ മാനസം മോഹിച്ചു
കാത്തിരുന്നു ഞാന്‍ മഴക്കാറുകള്‍ വിടചൊല്ലാന്‍
തോഴനാം ചന്ദ്രനെ കാവല്‍ അയച്ചില്ല
നക്ഷത്ര ദീപനാളങ്ങളെ എരിയിച്ചുമില്ല
കാറുകള്‍ മനസ്സില്‍ നിന്നകന്നില്ലല്ലോ
രാത്രിയില്‍ നീയെന്നെ മറന്നുവല്ലോ

തേങ്ങി ഉരുകി നാഴികകള്‍ കടന്നീടവേ
കാറുകള്‍ മെല്ലെയലിഞ്ഞു പോയി
വാടി തളര്‍ന്ന എന്‍ മൃദുലമാം മേനിയില്‍
എന്‍ സൂര്യന്‍ മെല്ലെപ്പുണര്‍നിളംചൂട്  പകരവേ
കണ്മുന്നില്‍ നില്‍ക്കുമെന്‍ ജീവനാഥന്‍റെ
പുഞ്ചിരിയാലെന്മുഖം ശോഭിച്ചു ജ്വലിച്ചു നിന്നു!

4 comments:

  1. oru kavayathri hridayamundo?? ;)

    ReplyDelete
  2. Nannayirikkunnu...kavitha ennum ishtamaanu, somewhere the 'true keralite spirit' creeps in :) Cheers, Leah

    ReplyDelete
  3. Thanks again Leah..am proud to be a Keralite n I really like to reflect some of the its culture wherever I can!

    ReplyDelete